Latest NewsNewsIndia

ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന

ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സൂചനയുള്ളത്

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സൂചനയുള്ളത്. ഇവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read Also: ‘സഭ്യതയും മര്യാദയും ഉണ്ടാവണം’ എം എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി

അതേസമയം, ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. രേഖകളില്ലാതെ താമസിച്ച യുവതിയെ വ്യാഴാഴ്ച വൈകീട്ട് പിടികൂടിയത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നല്‍കിയിരുന്നത്. എന്നാല്‍, അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ടിബറ്റന്‍ അഭയാര്‍ത്ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലില്‍ ചൈനീസ് യുവതി പറഞ്ഞതായാണ് വിവരം. ഇംഗ്ലിഷ്, മാന്‍ഡരിന്‍, നേപ്പാളി ഭാഷകള്‍ ഇവര്‍ക്ക് അറിയാം. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button