Latest NewsIndia

സൈന്യം ഭീകരരുമായി ജീവൻമരണ പോരാട്ടം നടത്തുകയും വീരമൃത്യു വരിക്കുകയും ചെയ്യുമ്പോൾ ഭീകരർക്കായി ചാരപ്പണി നടത്തി പോലീസുകാരൻ

ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാന് ഒറ്റിക്കൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ്‌ അറസ്റ്റിലായത്. കാശ്മീരിലെ പോലീസ് ഉന്നത മേധാവികളിൽ ഒരാളായിരുന്ന ഷെയ്ഖ് ആദിൽ മുഷ്താഖ് കാശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ ഭീകരവാദികൾക്ക് ചോർത്തി നല്കുകയായിരുന്നു. സേനയുടെ റെയ്ഡ് വിവരങ്ങൾ, ചലനങ്ങൾ എല്ലാം ഭീകരരുടെ ചാരനായി നിന്ന് ചോർത്തി നല്കി. സൈന്യം ജീവൻ മരണ പോരാട്ടം ഭീകരരുമായി നടത്തുകയും വീര മൃത്യു അടക്കം വരിക്കുകയും ചെയ്യുമ്പോഴാണ്‌ പോലീസ് മേധാവി ഷെയ്ഖ് ആദിൽ മുഷ്താഖ് ചാര പണി ചെയ്തത്.

സൈന്യവും പോലീസും ഓപ്പറേഷൻ നടത്തുമ്പോൾ തന്നെ ഒരു ഭീകരനെ രക്ഷിക്കാൻ ഷെയ്ഖ് ആദിൽ മുഷ്താഖ് സഹായിച്ചതിന്റെ വിവരങ്ങൾ ലഭിച്ചു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഭീകരവാദിയെ സഹായിച്ചതിനും തെളിവു കിട്ടി. മാത്രമല്ല ഭീകര വേട്ട നടത്തിയ ഒരു പോലീസുകാരനെതിരെ കള്ള കേസ് ചുമത്തി ഷെയ്ഖ് ആദിൽ മുഷ്താഖ് പീഡിപ്പിച്ചു. അഴിമതിയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ആദിൽ മുഷ്താഖ് ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ജൂലൈയിൽ അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ വിശകലനം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു. നിയമത്തെ എങ്ങനെ മറികടക്കാമെന്ന് ഈ പോലീസ് ഉദ്യോഗസ്ഥൻ ഭീകരവാദികളേ പഠിപ്പിച്ച് കൊടുക്കുന്ന രംഗങ്ങളും കണ്ടെടുത്തു.

ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ആദിൽ മുഷ്താഖ് സൈന്യം പരതുന്ന കൊടും ഭീകരന്മാരുമായി ടെലിഗ്രാം ആപ്പിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.ഒരു ഭീകരനുമായി കുറഞ്ഞത് 40 കോളുകളെങ്കിലും ഉണ്ട്. അറസ്റ്റിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നിയമസഹായം നേടാമെന്നും അദ്ദേഹം അവനെ നയിക്കുകയായിരുന്നു എന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ജമ്മു കാശ്മീരിൽ ഭീകരർക്ക് രഹസ്യങ്ങൾ ചോർത്തി നല്കുന്ന പോലീസ് തലപ്പത്തെ നിർണ്ണായകമായ കണ്ണിയാണ്‌ പിടിയിലായത്. റെയ്ഡുകൾ ചോർത്തി നല്കി സേനയുടെ പക്ഷത്ത് പരമാവധി ആൾ നാശത്തിനും ആദിൽ മുഷ്താഖ് കരു നീക്കം നടത്തി. ജമ്മു കാശ്മീർ പോലീസ് തലപ്പത്ത് ഭീകരൻ തന്നെയായിരുന്നു ഇതുവരെ സേവനം അനുഷ്ടിച്ച ഈ ഡെപ്യൂട്ടി സൂപ്രണ്ട്. സാങ്കേതിക തെളിവുകളുടെയും കോൾ ലിസ്റ്റുകളുടേയും അടിസ്ഥാനത്തിൽ ചാര വൃത്തി നടത്തിയ ഇയാൾക്കെതിരെ പഴുതില്ലാത്ത വിധം കേസ് എടുത്തു എന്നും ഭീകര നിരോധന നിയമം ചുമത്തും എന്നും പോലീസ് അറിയിച്ചു.ഭീകരന്മാരെ ഇയാൾ എങ്ങനെ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.ഭീകര മൊഡ്യൂളുകളുമായി സാമ്പത്തിക ഇടപാടും ഉണ്ടായിട്ടുണ്ട്.

തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയെന്ന കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പോലും ഇപ്പോൾ അറസ്റ്റിലായ പോലീസ് മേധാവി ശ്രമം നടത്തി. ഒരു തീവ്രവാദ ഫണ്ടിംഗ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താൻ ഒരു തീവ്രവാദ കുറ്റാരോപിതനു വേണ്ടി ഡെപ്യൂട്ടി സൂപ്രണ്ട് തെറ്റായ പരാതി തയ്യാറാക്കിയിരുന്നു, അതിൽ മൂന്ന് പ്രതികൾ ഫെബ്രുവരിയിൽ അറസ്റ്റിലായി, ഒരാൾ ഒളിവിലായിരുന്നു എന്നും കാശ്മീർ പോലീസ് വക്താവ് പറഞ്ഞു. ഭീകരന്മാരിൽ നിന്നും അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ തെളിവുകൾ പോലീസ് പിടിച്ചെടുത്തു. ലഷ്‌കർ ഇ തോയ്ബയുടെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകളിൽ ബാങ്ക് അക്കൗണ്ട് തുറന്ന മുസാമിൽ സഹൂറുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആദിൽ മുഷ്താഖിന്റെ സഹായത്തോടെ യാണ്‌ കൃത്യങ്ങൾ ചെയ്യാൻ ആയത് എന്നും വ്യക്തമായി. അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി വരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ പരാതികളുമുണ്ട്. അത്തരം എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കാശ്മീരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് രണ്ടാമത്തേ കേസാണ്‌. 2020-ൽ, രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് അഭയം നൽകി ഡൽഹിയിലേക്ക് കടത്തിയതിന് മറ്റൊരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിലായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button