
മനാമ : ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 8000പിന്നിട്ടു. പുതുതായി 360 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ വിദേശി തൊഴിലാളികളാണ്. 140 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8774ആയി ഉയർന്നു.
366 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4462ആയി ഉയർന്നു. നിലവിൽ 4300 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 28 പേർക്കാണ് മരുന്നുകൾ നൽകുന്നത്. എട്ടുപേരുടെ നില ഗുരുതരമാണ്. 12പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments