Latest NewsNewsIndia

സോണിയ ഗാന്ധിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തതിനെതിരെ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ രംഗത്ത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, സംസ്ഥാന ആഭ്യന്തര മന്ത്രി, ഡി.ജി.പി, ശിവമോഗ എസ്.പി എന്നിവര്‍ക്ക് അയച്ച കത്തിൽ സോണിയ ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസെടുക്കാന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

Read also: പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച്‌ എന്ത് പറയാനാണ്: കെ.എസ്.യു സമരത്തെ തള്ളി മുല്ലപ്പള്ളി

കെ.വി. പ്രവീണ്‍ എന്ന അഭിഭാഷക​ന്‍റെ പരാതിയില്‍ ശിവമോഗയിലെ സാഗര ടൗണ്‍ പൊലീസ്​ ആണ് ഐ.പി.സി 153 പ്രകാരമാണ് സോണിയക്കെതിരെ കേസ് രജിസ്​റ്റര്‍ ചെയ്​തത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയേര്‍സ് ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച്‌​ കോണ്‍ഗ്രസി​​ന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ്​ കേസിനാസ്​പദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button