Latest NewsKeralaIndia

‘കേരളത്തെ ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലെത്തിച്ച മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നത് ബിജെപി’- ഡി കെ ശിവകുമാർ

ചേർത്തല: രാജ്യത്താകെയുള്ള പ്രതിപക്ഷനേതാക്കളെയെല്ലാം ഇ.ഡി.യെ ഉപയോഗിച്ച് ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി.യാണ് കേരളത്തിലെ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നതെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പു പര്യടനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ പ്രതിനിധിയായ നേതാവിനെ കേരളത്തിൽ മന്ത്രിസഭയിൽനിന്നു മാറ്റാത്തതിൽ മുഖ്യമന്ത്രി മറുപടി പറയുമോ. ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലേക്കെത്തിച്ചതാണ് കേരളത്തിലെ ഇടതുഭരണത്തിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു.ഇന്ത്യമുന്നണി ഭരിക്കണമെങ്കിൽ കോൺഗ്രസ് തന്നെ ജയിക്കണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിയെ കടന്നാക്രമിക്കുന്നത്‌ ആരെ സന്തോഷിപ്പിക്കാനാണെന്നു വ്യക്തമാണ്. ഇവിടെ രാഹുൽജിയെ ചീത്തവിളിക്കുമ്പോൾ തമിഴ്‌നാട്ടിലടക്കം സി.പി.എമ്മുകാർ രാഹുലിന്റെ ചിത്രവുമായാണ് വോട്ടുചോദിക്കുന്നതെന്ന യാഥാർഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button