Latest NewsNewsKuwait

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; പുതുതായി രോഗം ബാധിച്ചവരിൽ 332 ഇന്ത്യക്കാരും

കുവൈത്ത്: കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1073 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 332 ഇന്ത്യക്കാരും ഉൾപ്പെടുന്നു. മൂന്ന് പേർകൂടി മരിച്ചതോടെ കോവിഡ് മരണം 121 ആയി.

പുതുതായി 1073 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16,764 ആയി. പുതുതായി രോഗമുക്തി നേടിയ 342 പേരുൾപ്പെടെ 4681 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. അതേസമയം, 179 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കുവൈത്തിൽ ദിവസവും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം എണ്ണൂറിന് മുകളിലാണ്. മിക്ക ദിവസങ്ങളിലും ഇത് ആയിരത്തിന് മുകളിലായി.

കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് പതിനഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട് കുവൈത്ത് പൗരന്മാരെയും മൂന്ന് വിദേശികളെയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button