ആലപ്പുഴ : മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. കുട്ടനാട്ടില്‍ പ്രളയ രക്ഷാ നടപടികള്‍ സമയ ബന്ധിതമായിി സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.
ബോട്ട് യാത്ര നടത്തിയായിരുന്നു സമരം. നിരവധി പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. രാമങ്കരി പോലീസിന്റേതാണ് നടപടി.പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം തൊടുപുഴയില്‍ നിരീക്ഷണത്തില്‍ തുടരാനുള്ള നിര്‍ദ്ദേശം ലംഘിച്ച ആറ് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments