ഇടുക്കി: കെപിസിസിയുടെ അമരത്തെ സുധാകരന്റെ സാന്നിധ്യം സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്. കെ സുധാകരന്‍ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും, അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും കെപിസിസി വര്‍കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
‘ഇടുക്കിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ മരണം തികച്ചും ആകസ്മികമായി നടന്ന സംഭവമാണ്. അതില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുമില്ലെന്നാണ് ഇടുക്കി എസ് പി തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ അതിനെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തികച്ചും ആസൂത്രിതവും പാര്‍ടിയുടെ ആശിര്‍വാദത്തോടെയുമാണ് നടത്തുന്നത്’, സുരേഷ് ചൂണ്ടിക്കാട്ടി.
‘കെപിസിസിയുടെ അമരത്ത് കെ സുധാകരന്റെ സാന്നിധ്യം സിപിഎം വല്ലാതെ ഭയപ്പെടുന്നതിനാലാണ് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം സിപിഎം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ കായികമായി ഇല്ലാതാക്കുന്ന സിപിഎം നേതൃത്വം ഇത്തരം ഒരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനെ ശൈലി പഠിപ്പിക്കാന്‍ ഇറങ്ങുന്ന സിപിഎമ്മും കുട്ടി സഖാക്കളും ആദ്യം അരുംകൊല രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയണം. നിങ്ങള്‍ കൊന്നുതള്ളിയ കുടുംബങ്ങളിലെ തേങ്ങലുകള്‍ ഇപ്പോഴും നിലച്ചിട്ടില്ലെന്ന് വിസ്മരിക്കരുത്’, കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേർത്തു.
Post Your Comments