തിരുവനന്തപുരം: തിരുവോണ നാളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ്. കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതിലായിരുന്നു സമരം.
Read Also: കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം: ബിസ്‌കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് പിടികൂടി
ഇന്ന് രാവിലെ 9 മണിക്ക് തുടങ്ങിയ സമരം ഉച്ചയ്ക്ക് ഒരുമണി വരെ തുടര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളുടെ തുടര്‍ച്ചയും കര്‍ഷക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അനുകരണവുമാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ നെല്‍ കര്‍ഷകരോട് കാട്ടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
‘സംസ്ഥാനത്ത് 360 കോടി രൂപ നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില നല്‍കാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് വെറും 7.92 രൂപ മാത്രമായി നല്‍കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുക മാത്രമല്ല , അവഹേളിക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കുട്ടനാട് അടക്കമുള്ള ആലപ്പുഴ ജില്ലയില്‍ മാത്രം 6748 കര്‍ഷകര്‍ക്കായി 99 കോടിയാണ് സര്‍ക്കാര്‍ നെല്ലുവില നല്‍കാനുള്ളത്. ഫെബ്രുവരി മാസത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ കൊയ്ത്ത് ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കുടിശിക നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ കര്‍ഷക സമരം കോണ്‍ഗ്രസ് സംഘടിപ്പിക്കും’, എംപി പറഞ്ഞു.
Post Your Comments