Latest NewsKeralaNattuvarthaNews

ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങളോടെ ഓട്ടോറിക്ഷകള്‍ അനുവദിക്കണം; മുഖ്യമന്ത്രി

കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം; കര്‍ശന നിയന്ത്രണങ്ങളോടുകൂടി ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും അനുമതി നല്‍കുക . കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ശാരീരിക അകലം പാലിച്ച്‌ റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി, റെസ്റ്റോറന്റുകളിലെ സീറ്റുകള്‍ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു . സംസ്ഥാനത്ത് ഇന്ന് കോവിഡ് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതില്‍ 4 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button