ThiruvananthapuramLatest NewsKeralaNattuvarthaNews

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്

തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Read Also : അപകട സാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തനം! ഇന്ത്യയുടെ തേജസ് ജെറ്റ് വിമാനം വാങ്ങാൻ താൽപ്പര്യം അറിയിച്ച് രാജ്യങ്ങൾ

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. റിക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.

സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അച്ഛൻ വെഞ്ഞാറമൂട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button