ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുംബൈയിലൈ ബാന്ധ്രയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ പ്രധാന ആസ്തികളില്‍ ഒന്നായ 11 നില കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.16.38 കോടി രൂപ വിലമതിക്കുന്ന കെട്ടിടമാണ് ജപ്തി ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണല്‍സിന്റെ ആസ്തികള്‍ യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു.
ആസ്തികള്‍ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സാമിയാണ് കോടതിയെ സമീപിച്ചത്. കോടികള്‍ വിലമതിക്കുന്ന കെട്ടിടം അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജപ്തി. തുച്ഛമായ വിലക്ക് 1983ലാണ് നാഷണല്‍ ഹെറാല്‍ഡ് ഈ കെട്ടിടം സ്വന്തമാക്കിയത്.സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ , 269T വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിക്കുന്നു.
2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഏറ്റെടുക്കലിലൂടെ, നാഷണൽ ഹെറാൾഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡൽഹിയിലും, ഉത്തർപ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലിന്റേയും, സോണിയയുടേയും കൈവശത്തിലായി എന്നും പരാതിയിൽ ആരോപിച്ചിരിക്കുന്നു.
ഡൽഹിയിൽ യങ് ഇന്ത്യ ഏറ്റെടുത്ത അസ്സോസ്സിയേറ്റഡ് ജേണൽസ് പ്രസ്സിന്റെ സ്ഥലം, സർക്കാർ പത്രപ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാൽ അതിനു വിരുദ്ധമായി യങ് ഇന്ത്യൻ അവിടെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ നടത്തി എന്നും സ്വാമി ആരോപിക്കുന്നു
Post Your Comments