ന്യൂഡല്‍ഹി : അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തെ ചൊല്ലി നീചരാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്ന് അഖിലേന്ത്യാ റെയില്‍വേമാന്‍ ഫെഡറേഷന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി 115 പ്രത്യേക ട്രെയിനുകളില്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുന്ന ഒരു നല്ല സംവിധാനത്തെ അസ്ഥിരപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വേണ്ടിയാണ് അതിഥിതൊഴിലാളികളില്‍ നിന്ന് പണം ഈടാക്കിയത്.
കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും റെയില്‍വേ ജീവനക്കാര്‍ അവരുടെ കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമാക്കുകയാണെന്ന് റെയില്‍വ തൊഴിലാളി യൂണിയന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.എഐആര്‍എഫ് ജനറല്‍ സെക്രട്ടറി ശിവ ഗോപാല്‍ മിശ്ര ആണ് കത്തയച്ചത്. റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കൊറോണ വൈറസ് പടരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരികെ സ്വദേശത്തേയ്ക്ക് എത്തിക്കാന്‍ മെയ് 1 മുതലാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. തൊഴിലാളികളില്‍ നിന്ന് സര്‍ക്കാര്‍ യാത്രാക്കൂലി ഈടാക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 140 ട്രെയിനുകളിലായി 1.35 ലക്ഷം അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.
Post Your Comments