
തൃശൂർ : യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂരിൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് നാലരയോടെയായിരുന്നു സംഭവം.
Also read : ക്വിക്ക് ഡോക്ടറിൽ നിന്നും രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന് യുവമോർച്ച
പ്രതികളും വിഷ്ണുവും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് പ്രതികൾ പള്ളത്തിന് അടുത്തുള്ള ഇത്തിൾകുന്ന് പാടത്തേക്ക് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി. കുപ്രസിദ്ധ ഗുണ്ടയായ കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
Post Your Comments