KeralaLatest NewsNews

കേരളത്തിലേക്ക് അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്നാല്‍ കര്‍ശന നടപടി; നിലപാട് കടുപ്പിച്ച് പൊലീസ് മേധാവി

കാസര്‍ഗോഡ്: കേരളത്തിലേക്ക് അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്നാല്‍ കര്‍ശന നടപടി. കര്‍ണടകയില്‍ നിന്ന് കേരളത്തിലേക്ക് നിരവധി പേരെ ഇത്തരത്തിൽ കൊണ്ട് വരുന്നതായി കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു വ്യക്തമാക്കി. ഇത്തരകാര്‍ക്കെതിരെ കേസിന് പുറമെ വണ്ടി കണ്ടുകെട്ടുകയും 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും പ്രവേശിപ്പിക്കും.

അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. വാഹന ജീവനക്കാരെയും യാത്രക്കാരെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ 28 ദിവസം ഐസോലേറ്റ് ചെയ്യും.

കര്‍ണാടകയില്‍ നിന്ന് ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലെക്ക് കൊണ്ട് വരാന്‍ ആള്‍ട്ടോ കാറില്‍ പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അടുക്കസ്ഥലയില്‍ നൂറുദ്ദീന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കേരള എപ്പിഡെമിക് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃതമായി ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി ആള്‍ക്കാരെ കൊണ്ടുവരാണ്‍ പോയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഉദയശങ്കര്‍, ഡ്രൈവര്‍ ധനേഷ് എന്നിവര്‍ക്കെതിരെയും ഓട്ടോറിക്ഷയില്‍ കര്‍ണാടകയില്‍ നിന്ന് ഉക്കിനടുക്കയിലേക്ക് അനധികൃതമായി രണ്ടു സ്ത്രീകളെ കയറ്റി കൊണ്ട് വന്നതിന് സുനില്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button