ഇന്ന് ലോകം മുഴുവനും കൊറോണ ഭീഷണിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഒരു കോടി 30 ലക്ഷം രൂപ സഹായധനം നല്‍കി ദളപതി വിജയ്,, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനടക്കമുള്ള വിവിധ ദുരിതാശ്വാസ നിധികളിലേക്കാണ് താരം സഹായധനം നല്‍കിയിരിക്കുന്നത്.
കൂടാതെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് സഹായധനം നല്‍കിയിരിക്കുന്നത്.
ഇത് കൂടാതെ ആവശ്യമുള്ളവര്‍ക്ക് സഹായം നേരിട്ടെത്തിക്കാനായി ഫാന്‍സ് ക്ലബ്ബുകള്‍ക്കും വിജയ് പണം വിജയ് നല്‍കിയിട്ടുണ്ട്,, നേരത്തെ നടന്‍ അല്ലു അര്‍ജുനും 25 ലക്ഷം രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
Post Your Comments