Latest NewsIndiaNews

മഞ്ഞ പതാകയില്‍ താരത്തിന്റെ മുഖം: വിജയ്‌യുടെ പാര്‍ട്ടി കൊടിയുടെ ചിത്രങ്ങള്‍ പുറത്ത്

മഞ്ഞ നിറത്തിലാണ് പതാക.

ചെന്നൈ: തെന്നിന്ത്യൻ താരം വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയെന്ന പേരില്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചില ചിത്രങ്ങൾ പ്രചരിക്കുന്നു. ഇന്നലെ സംഘടിപ്പിച്ച പാർട്ടി പരിപാടിയില്‍ നിന്നാണ് ചിത്രങ്ങള്‍ ചോർന്നതെന്നാണ് റിപ്പോർട്ട്.

മഞ്ഞ നിറത്തിലാണ് പതാക. ഇതിന് നടുവിലായി ചുവന്ന വൃത്തത്തില്‍ വിജയ്‌യുടെ ചിത്രമുണ്ട്. പാർട്ടി ആസ്ഥാനമായ പനയൂരില്‍ ഓഗസ്റ്റ് 22നാണ് പതാക ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പരിപാടിയില്‍ വിജയ് തന്നെ പ്രവർത്തകർക്ക് പതാക പരിചയപ്പെടുത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 30 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് തന്നെ പതാക ഉയർത്തും.

read also: കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

പതാകയില്‍ വിജ‌യ്‌യുടെ ചിത്രം ഉള്‍ക്കൊള്ളിച്ചതിനു നേരെ വിമർശനം ഉയരുന്നുണ്ട്. എംജിആർ പോലും ഇത്തരത്തില്‍ സ്വന്തം ചിത്രം പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചിലർ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button