Latest NewsIndia

രജനി അടക്കമുള്ള സിനിമ താരങ്ങളെ അവഹേളിക്കരുതെന്ന് വിജയ് : ലക്ഷ്യം ഫാൻസിൻ്റെ വോട്ട് ബാങ്ക്

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ചുവടുവെക്കുന്ന ടിവികെയെ സംബന്ധിച്ചിടത്തോളം മറ്റു താരങ്ങളുടെ ആരാധകരുടെ വോട്ടുകൾ വളരെ പ്രധാനപ്പെട്ടതാണ്

ചെന്നൈ: സിനിമ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത്
തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ചെന്നൈയിൽ നടന്ന ടിവികെ യോഗത്തിൽ വെച്ച് രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകൾ എടുത്ത് പറഞ്ഞു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ താരങ്ങളെ അപകീർത്തിപ്പെടുത്തരുതെന്ന് അണികൾക്ക് വിജയ് നിർദ്ദേശം നൽകിയത്.

എന്നാൽ രജനി, അജിത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ചുവടുവെക്കുന്ന ടിവികെയെ സംബന്ധിച്ചിടത്തോളം മറ്റു താരങ്ങളുടെ ആരാധകരുടെ വോട്ടുകൾ വളരെ പ്രധാനപ്പെട്ടതാണ്.

രജനികാന്തിനും അജിത്തിനും തമിഴ്നാട്ടിൽ വലിയൊരു ആരാധക ശൃംഖലയാണ് ഉള്ളത്. വിജയ് ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ രജനി, അജിത്ത് ആരാധകർ അവയെ പരാജയപ്പെടുത്തുവാനായി രംഗത്തെത്താറുണ്ട്. രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിരിച്ചും ഇതേ സംഭവം തന്നെയാണ് ഉണ്ടാവുക.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാൽ ഇതിന് ഒരു തടയിട്ടു കൊണ്ട് രജനീകാന്തിന്റെയും അജിത്തിന്റെയും ഫാൻസിനെ ടിവികെയോട് അടുപ്പിച്ചു നിർത്താനാണ് വിജയുടെ ശ്രമം.

അടുത്തിടെ രജനികാന്ത് ആശുപത്രിയിലായിരുന്ന വേളയിൽ ആരോഗ്യവിവരം വിജയ് തിരക്കിയിരുന്നു. കൂടാതെ വിക്രവാണ്ടിയിൽ നടന്ന ടിവികെ സമ്മേളനത്തിന് രജനി ആശംസകൾ നേരുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button