Latest NewsNewsIndia

18 വയസില്‍ താഴെയുള്ളവര്‍ക്ക് അംഗത്വം നല്‍കില്ല; ടിവികെ

ചെന്നൈ: കുട്ടികളെപാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ടിവികെ.18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് ഈ ഒരു വിഭാഗം രൂപീകരിച്ചതെന്നും ടിവികെ വ്യക്തമാക്കി. കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമര്‍ശിച്ചിരുന്നു. 28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടിവികെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുക എന്നതില്‍ വ്യക്തത ഇല്ലായിരുന്നു.

Read Also: സിഖ് വിരുദ്ധ കലാപം: പിതാവും മകനും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ്സ് എംപി സജ്ജന്‍കുമാര്‍ കുറ്റക്കാരന്‍ 

അതേസമയം ഐ ടി , കാലാവസ്ഥാ പഠനം , ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ , ഭിന്നശേഷിക്കാര്‍ , വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ , പ്രവാസികള്‍ എന്നിവര്‍ക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ടി വി കെ നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതടക്കം കാര്യങ്ങള്‍ പ്രശാന്ത് കിഷോര്‍, ടി വി കെ നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ടി വി കെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശാന്ത് കിഷോറുമായി എന്തൊക്കെ കാര്യങ്ങളാണ് ചര്‍ച്ച നടത്തിയതെന്നും ടി വി കെ നേതൃത്വം പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button