Latest NewsIndiaEntertainmentKollywoodMovie Gossips

ദളപതി വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷയെന്ന് റിപ്പോർട്ടുകൾ : അവസാന ചിത്രമായ ജനനായകനിൽ പ്രതീക്ഷ അർപ്പിച്ച് ആരാധകരും

ദളപതി വിജയ് ഉടൻ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്

ചെന്നൈ : എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അവസാനമായി പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് തമിഴ് സൂപ്പർസ്റ്റാറും ആരാധകരുടെ ദളപതിയുമായ വിജയ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനകം പുറത്തിറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ വീണ്ടും വലിയ സ്‌ക്രീനുകളിൽ മാജിക് പടർത്തുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണെന്നാണ് കോടമ്പാക്കത്ത് നിന്നും വരുന്ന വാർത്തകൾ.

അതേ സമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നടൻ തന്റെ സുരക്ഷ വർദ്ധിപ്പിച്ചിച്ചുവെന്നാണ്. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം വിജയ്ക്ക് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം ‘വൈ’ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്റെ വസതിയിൽ 24 മണിക്കൂറും സിആർപിഎഫിൽ നിന്നും പിഎസ്‌ഒയിൽ നിന്നുമുള്ള 8 പേരടങ്ങുന്ന ഒരു സംഘം അദ്ദേഹത്തിന് കാവൽ ഏർപ്പെടുത്തുമെന്നുമാണ് റിപ്പോർട്ട്.

നേരത്തെ തന്നെ അദ്ദേഹം സിനിമകളിൽ നിന്ന് പിന്മാറുകയും മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2024-ൽ അദ്ദേഹം സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ചു.

ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന ചിത്രമായ ജനനായകനെ കുറിച്ചുള്ള ചർച്ചയാണ് തമിഴ് സിനിമാലോകത്ത് കാണാൻ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button