കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം 168 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 80പേർ ഇന്ത്യക്കാരാണ്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2248ആയി ഉയർന്നു. ഇതിൽ 1249പേർ ഇന്ത്യക്കാരാണ്. 31പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ 443 പേർ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും , തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 50 പേരിൽ 21 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ 106 പേര്‍ക്ക് കൂടി കോവിഡ് 19 ഇന്ന് ( ബുധനാഴ്ച്ച) സ്ഥിരീകരിച്ചു.ഇതോടെ ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 1614 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. വൈറസ് ബാധിതരായ വിദേശികളുടെ എണ്ണവും ഉയരുന്നുണ്ട്. പുതുതായി വൈറസ് ബാധിച്ചവരിൽ 71 പേർ വിദേശികളും 35 പേർ ഒമാൻ സ്വദേശികളുമാണ്. 238 പേര്‍ ഇതുവരെ രോഗമുക്തി നേടി. എട്ട് പേരാണ് ഓമനിൽ കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ് മരിച്ചത്.
Also read : ചെലവേറിയ കോവിഡ് പരിശോധനകൾ ഇനി ഇല്ല; പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഗവേഷകർ
സൗദി അറേബ്യയിൽ,കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു. കഴിഞ്ഞ ദിവസം (ചൊവാഴ്ച്ച) 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,631ഉം,മരണസംഖ്യ 109ഉം ആരോഗ്യമന്ത്രാലയം അറിയിച്ചു. 150പേർ കൂടി സുഖം പ്രാപിച്ചപ്പോൾ 1640പേർ ഇതുവരെ രോഗ മുക്തി നേടി. 9882 പേരാണ് ഇതുവരെ ചികിത്സയിൽ ഉള്ളത്. ഇവരിൽ 82 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.രാജ്യത്തെ 70 പ്രദേശങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മക്കയിലും മദീനയിലും നിന്നുള്ളവരാണ്.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 76 ശതമാനവും ഫീൽഡ് പരിശോധനയിലൂടെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. ആളുകളെ അവരുടെ വീടുകളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി 150 മെഡിക്കൽ സംഘങ്ങൾ രാജ്യമെമ്പാടും ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ഇതുവരെ 500,000 പേരെ ഇങ്ങനെ പരിശോധനക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments