റിയാദ്: നിയമ ലംഘകരെ തേടി ഇറങ്ങിയിരിക്കുകയാണ് സൗദി അറേബ്യയുടെ സുരക്ഷാ വിഭാഗങ്ങള്‍. കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇതില്‍ 10000 പേരെ നാടു കടത്തി. ഇതിനിരട്ടി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സഹായിക്കുന്നവര്‍ക്ക് എതിരേയും കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Read Also: മണിയന്‍പിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകള്‍, കുറ്റപത്രം സമര്‍പ്പിച്ചു
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും അനധികൃതമായി സൗദിയില്‍ പ്രവേശിച്ചവരും വിസാ കാലാവധി കഴിഞ്ഞും മടങ്ങാത്തവരും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ബംഗ്ലാദേശുകാരാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ താമസിക്കുന്നു എന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ രേഖകള്‍ കൃത്യമാണെന്ന് പ്രവാസികള്‍ ഉറപ്പിക്കണം. നിയമം ലംഘിച്ച് സൗദിയില്‍ കഴിയുന്ന 10000 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടു കടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുമിച്ചാണ് പരിശോധനകള്‍ നടത്തിയത്. 21000ത്തില്‍ അധികം നിയമ ലംഘകരെ പരിശോധനയില്‍ കണ്ടെത്തി.
കൃത്യമായ താമസ രേഖകള്‍ ഇല്ലാത്തവരാണ് ഇതില്‍ 14000 പേര്‍. അതിര്‍ത്തി ലംഘിച്ചവരാണ് 4600 പ്രവാസികള്‍. തൊഴില്‍ നിയമം ലംഘിച്ച 3000 പേരും ഇതില്‍പ്പെടും. കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ അവരുടെ രാജ്യത്തിന്റെ എംബസിക്ക് കൈമാറാനാണ് തീരുമാനം. യാത്രാ രേഖകളും മറ്റും ശരിപ്പെടുത്തുന്നതിനാണിത്. അതേസമയം, 2300 പേരെ നാടുകടത്താനുള്ള നടപടികള്‍ക്കായി മാറ്റി. 3000 സ്ത്രീകളും സൗദിയുടെ അതിര്‍ത്തി വഴി നിയമവിരുദ്ധമായി എത്തിയ 1477 പേരെ പരിശോധനയില്‍ കണ്ടെത്തി.
Post Your Comments