ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഗവേഷകർ. സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ദേബ്‌ജ്യോദി ചക്രവര്‍ത്തിയും സൗവിക് മൗതിയും ചേര്‍ന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ വ്യക്തമാക്കി. ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ഇതുപയോഗിച്ചുള്ള പരിശോധനയ്ക്ക് ആവശ്യമുള്ളൂ. സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.
Post Your Comments