മുംബൈ : മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാരടക്കം മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അക്രമം തടയാതെ കൃത്യവിലോപം കാട്ടിയതിനാണു സസ്പെന്‍ഷന്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് മോഷ്ടാക്കള്‍ എന്നു കരുതി 2 സന്യാസിമാരടക്കം മൂന്നു പേരെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സംഭവത്തിനു പിന്നില്‍ വര്‍ഗീയ കാരണങ്ങളില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ഗുജറാത്ത് അതിര്‍ത്തിയിലെ കാസ ഗ്രാമത്തില്‍ ഏപ്രില്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിലെ കാന്തിവ്ലിയില്‍ നിന്നുള്ള മൂന്നു പേര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് കാറില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനത്തിലുള്ളവര്‍ മോഷ്ടാക്കളാണെന്നു സംശയിച്ച് അവരെ പുറത്തിറക്കി വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചിക്‌നെ മഹാരാജ് കല്‍പവൃക്ഷഗിരി(70), സുശീല്‍ ഗിരി മഹാരാജ്(35) എന്നിവരും കാറോടിച്ചിരുന്ന നിലേഷ് തെല്‍ഗാഡെയുമാണ് (30) കൊല്ലപ്പെട്ടത്.
Post Your Comments