പത്തനംതിട്ട: പത്തനംതിട്ടയിൽ മാമ്മൂട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ നിന്ന് 4 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി,, നാലര അടി പൊക്കമുള്ള കഞ്ചാവ് ചെടിയാണ് വിവിധ ഭാഷാ തൊഴിലാളികൾ താമസിച്ച വീട്ടിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്,, കോന്നി എക്സൈസിന്റെയും പോലീസിന്റെയും സംയുക്‌ത പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്, സംഭവത്തിൽ പോലീസ് കേസെടുത്തു.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസും പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്,, ഇവിടുത്തെ താമസക്കാരായ വിവിധ ഭാഷാ തൊഴിലാളികൾ നാട്ടിലേക്ക് പോയിരുന്നു,, അതേസമയം, കഞ്ചാവ് ചെടി കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ തുടര്‍ അന്വേഷണം ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
നടത്തിയ പരിശോധനയിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്, കോന്നി എക്സൈസ് ഇൻസ്പെക്ടർ ജി.പ്രശാന്ത്, എസ്ഐ ബിനു, പ്രിവന്റീവ് ഓഫീസറൻ മാരായ ആർ. സന്തോഷ്, എം. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസറൻ മാരായ മഹേഷ്, ജോസ് വർഗ്ഗീസ്, ഷാജി ജോർജ്, മുകേഷ്, ഷാജി മുഹമ്മദ്, കവിത എന്നിവർ പങ്കെടുത്തു.
Post Your Comments