ലഖ്നൗ: ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്നറിയില്ലെന്ന് സുരേഷ് റെയ്ന. യോ യോ ടെസ്റ്റ് വിജയിച്ചിട്ടും കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തന്നെ ടീമിലേക്ക് തിരികെ വിളിച്ചില്ലെന്നും എന്റെ കളിയില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. അത് തിരുത്താനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എന്താണ് പിഴവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണമെന്നും റെയ്ന പറഞ്ഞു.
സെലക്ടര്‍മാര്‍ മുതിര്‍ന്ന താരങ്ങളോട് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എത്ര വലിയ കളിക്കാരനായാലും അയാള്‍ ടീമിനുവേണ്ടിയാണ് കളിക്കുന്നതും മികച്ച പ്രകടനം നടത്തുന്നതും. അങ്ങനെ മികച്ച പ്രകടനം നടത്തിയശേഷം വീട്ടിലേക്ക് പോകുന്ന ഒരു കളിക്കാരനെ പിറ്റേന്ന് ടീമിലേക്ക് തിരികെ വിളിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം അറിയാന്‍ കളിക്കാരന് അവകാശമുണ്ട് അതിനാല്‍ അത് വ്യക്തമാക്കണം. ഒരു പക്ഷെ പറഞ്ഞില്ലെങ്കില്‍ ഉള്ളില്‍ എപ്പോഴും ഒരു സംശയം ഉണ്ടാകുമെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിച്ചാലെ അത് തിരുത്താനായി പരിശ്രമിക്കാന്‍ കഴിയൂ എന്നും റെയ്ന പറഞ്ഞു. താന്‍ ഭാവിയില്‍ ഒരു സെലക്ടറായാല്‍ കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ അതിന്റെ കാരണം വ്യക്തമായി ധരിപ്പിക്കുമെന്നും റെയ്ന പറഞ്ഞു.
Post Your Comments