സിഡ്നി: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രം സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. ഇപ്പോഴിതാ, ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന.
‘ടി20 ലോകകപ്പ് നേടാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ വമ്പന്മാരില്ലാതെയാണ് ഇന്ത്യ ലോകകപ്പിനെത്തുന്നതെന്ന് അറിയാം. എന്നാല്‍, ഏത് വമ്പന്മാരേയും വീഴ്ത്താനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്താനും ഇന്ത്യക്കാവും. അനായാസം ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം. വിരാട് കോഹ്ലിയുടെ പ്രകടനവും ലോകകപ്പില്‍ നിര്‍ണായകമാവും’.
Read Also:- ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ
‘ബുമ്രയുടെ അഭാവത്തില്‍ ഇടംകൈയ്യന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ടീമിന്റെ മുന്നേറ്റത്തില്‍ കരുത്താവുക. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ രണ്ട് തവണ ലോകകപ്പ് നേടിയപ്പോഴും ഇടംകൈയ്യന്‍ പേസര്‍മാര്‍ കരുത്ത് കാട്ടി. പാകിസ്ഥാനെതിരായ മത്സരം ഏത് ടൂര്‍ണമെന്റിലും സമ്മര്‍ദ്ദം കൂട്ടുമെങ്കിലും ഇന്ത്യ ജയത്തോടെ തുടങ്ങും’ റെയ്‌ന പറഞ്ഞു.
Post Your Comments