ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിൽ ധോണിയുടെ പിൻഗാമിയെ പ്രവചിച്ച് മുന്‍ ചെന്നൈ താരം സുരേഷ് റെയ്ന. നാല് താരങ്ങളെയാണ് എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായക സ്ഥാനത്തേക്കു സുരേഷ് റെയ്ന പരിഗണിച്ചിരിക്കുന്നത്. അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് റെയ്ന തിരഞ്ഞെടുത്തത്.
‘സിഎസ്‌കെയുടെ പുതിയ നായകനാവാന്‍ അമ്പാട്ടി റായിഡു ടീമിലുണ്ട്. റോബിന്‍ ഉത്തപ്പ, ഡ്വെയ്ൻ ബ്രാവോ എന്നിവരും ടീമിന്റെ ഭാഗമാണ്. കൂടാതെ, രവീന്ദ്ര ജഡേജയെയും ഈ റോളിലേക്കു പരിഗണിക്കാം. ക്രിക്കറ്റില്‍ നല്ല അവബോധമുള്ള താരമാണ് ജഡേജ. അടുത്തിടെ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്’.
Read Also:- ഐപിഎൽ 2022: ചെന്നൈയുടെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും
‘കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ നയിക്കുകയും കിരീടം നേടി കൊടുക്കുകയും ചെയ്തതിന്റെ അനുഭവ സമ്പത്തുള്ള താരമാണ് ബ്രാവോ. ജഡേജയ്ക്ക് നായകനായി അനുഭവ സമ്പത്ത് കുറവാണെങ്കിലും പ്രായവും കരിയറിലെ ഏറ്റവും മികച്ച ഫോമും മല്‍സര പരിചയവുമെല്ലാം അനുകൂല ഘടകമാണ്’ റെയ്‌ന വ്യക്തമാക്കി.
Post Your Comments