Latest NewsCricketNewsSports

സിഎസ്‌കെയ്‌ക്കൊപ്പം വളര്‍ന്നുകയറിയ താരത്തേക്കാള്‍ ഈ സ്ഥാനത്തിന് അനുയോജ്യനായി മറ്റൊരാളെ ഞാൻ കാണുന്നില്ല: റെയ്ന

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ നായകനെ അഭിനന്ദിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ഇതൊരു മികച്ച തീരുമാനമാണെന്നും ഈ സ്ഥാനത്തേക്ക് ഇതിനേക്കാള്‍ മികച്ച ഒരാളെ ചിന്തിക്കാന്‍ പോലുമാകില്ലെന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. ഈ സീസണില്‍ രവീന്ദ്ര ജഡേജയുടെ കീഴിലാണ് സിഎസ്‌കെ കളിക്കാനൊരുങ്ങുന്നത്.

ധോണിയ്ക്കും റെയ്‌നയ്ക്കും പിന്നാലെ സിഎസ്‌കെയെ നയിക്കാന്‍ അവസരം കിട്ടുന്ന മൂന്നാമത്തെ താരമായിട്ടാണ് ഇതോടെ, ജഡേജ മാറിയത്. ‘തീരുമാനം തന്നെ ത്രില്ലടിപ്പിക്കുന്നു. സിഎസ്‌കെയ്‌ക്കൊപ്പം വളര്‍ന്നുകയറിയ താരത്തേക്കാള്‍ ഈ സ്ഥാനത്തിന് അനുയോജ്യനായി മറ്റൊരാളെ ഞാൻ കാണുന്നില്ല’ റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

Read Also:- പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

15-ാം സീസണില്‍ 16 കോടിയ്ക്കാണ് താരത്തെ ചെന്നൈ നിലനിര്‍ത്തിയത്. അതേസമയം, ഈ സീസണില്‍ തങ്ങളുടെ മുൻ താരമായ റെയ്‌നയെ ലേലത്തില്‍ എടുക്കാന്‍ സിഎസ്‌കെ തയ്യാറായില്ല. മെഗാലേലത്തില്‍ റെയ്‌ന അണ്‍സോള്‍ഡായിപ്പോകുകയും ചെയ്തു. അതുകൊണ്ടു തന്നെ, ഈ സീസണിൽ താരം കമന്റേറ്ററായി വരാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button