മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്നും പഞ്ചാബ് കിംഗ്‌സ് താരം ശിഖര്‍ ധവാനെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഈ സീസണിൽ സ്ഥിരതയോടെ കളിക്കാന്‍ ധവാനായിരുന്നുവെന്നും സെലക്റ്റര്‍മാരുടെ തീരുമാനത്തില്‍ ധവാന്‍ നിരാശനായിരിക്കുമെന്നും റെയ്‌ന പറഞ്ഞു.
‘ഏതൊരു ക്യാപ്റ്റനും ധവാനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും. രസികനായ താരമാണ് ധവാന്‍. പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ താരത്തിന് സാധിക്കും. ആഭ്യന്തര- അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്താന്‍ ധവാന് സാധിച്ചിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്കിനെ തിരിച്ചുവിളിച്ചെങ്കില്‍ ധവാനെയും ടീമില്‍ ഉള്‍പ്പെടുത്താം. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി സ്ഥിരതയോടെ കളിക്കാന്‍ അവനാകുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും’ റെയ്ന പറഞ്ഞു.
Read Also:- പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ..
നേരത്തെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായും സ്‌ക്വാഡില്‍ പേരില്ലാത്തത് നിരാശ നല്‍കിയെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തു.
Post Your Comments