KeralaLatest NewsNews

ലോക് ഡൗൺ ലംഘിച്ച്, നാട്ടിൽ തിരികെപ്പോകണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ നാല് പേർ പിടിയിൽ : 200 ഓളം പേർക്കെതിരെ കേസ്

ആലപ്പുഴ : ലോക് ഡൗൺ ലംഘിച്ച്, നാട്ടിൽ തിരികെപ്പോകണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ബീഹാർ സ്വദേശികളായ ഇസ്രാഫ് മിയ (35), ഇംതിയാസ് അൻസാരി (25), സഫറോജൻ (24), മുജാഹിർ ഹുസൈൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് 200 ഓളം പേർക്കെതിരെ കേസെടുത്തു.

Also read : നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു..മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ വീഡിയോ : നബീസക്കെതിരെ പൊലീസ് കേസ്

കാക്കാഴത്ത് മൂന്ന് ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന തൊഴിലാളികളാണ് കാക്കാഴം  മേൽപ്പാലത്തിന് താഴെ ഒത്തുകൂടിയത്. 14ന് ലോക്ക് ഡൗൺ അവസാനിക്കുമെന്ന് കരുതി നാട്ടിൽ യാത്രയാകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനാണ് തൊഴിലാളികൾ റോഡിലിറങ്ങിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ജില്ലാ പോലീസ് ചീഫ്, ഡി.വൈ.എസ്.പി, തഹസീൽദാർ, ലേബർ ഓഫീസർ തുടങ്ങിയവർ സ്ഥലത്തെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിൽ നിന്നാണ് ഇവിടെ താമസിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button