മുംബൈ: തനിക്ക് ക്രിക്കറ്റില്‍ പ്രചോദനമായത് ഒരു പുരാണ കഥാപാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പ്രചോദനമായത് രാമായണത്തില്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന ബാലിയുടെ മകന് കൂടിയായ അംഗദനാണ് തന്റെ പ്രചോദനമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമായണം സീരിയലില്‍ നിന്നുള്ള അംഗദന്റെ ചിത്രത്തോടൊപ്പമാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
So here is where i took my batting inspiration from :)
Pair hilana mushkil hi nahi , namumkin hai . #Angad ji Rocks pic.twitter.com/iUBrDyRQUF
— Virender Sehwag (@virendersehwag) April 12, 2020
”അംഗദന്റെ കാല് ഇളക്കുക ബുദ്ധിമുട്ടാണെന്നല്ല, അസാധ്യമാണ്. അംഗദ് ജി റോക്ക്സ്” എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. താരത്തിന്റെ ഫുട്വര്‍ക്കിന്റെ കാര്യമാണ് സെവാഗ് പറയാതെ പറഞ്ഞതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
Post Your Comments