കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ കുവൈറ്റിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. റോഡില്‍ കുഴഞ്ഞു വീണുമരിച്ച ഇന്ത്യക്കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് ബാധിച്ചാണോ ഇയാള്‍ മരിച്ചതെന്ന് അറിയാനും മരണ കാരണം കണ്ടെത്തുന്നതിനുമായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു . ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായിരുന്ന തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പ്രദീപ് സാഗർ (41) ആണ് മരിച്ചത്. അസുഖം കൂടുതലായതോടെ ഒരാഴ്ച മുൻപാണ് പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. രണ്ടാഴ്ച മുൻപാണ് രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായത്. തുടർന്ന് ക്ലിനിക്കിൽ പോയി കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്ന് പറഞ്ഞു. അസുഖം കുറയാതെ വന്നതോടെ വീണ്ടും ടെസ്റ്റ് നടത്തി. അപ്പോൾ ഫലം പോസറ്റീവായെന്നും ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം
അതേസമയം കൊവിഡ് വൈറസ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി ഇന്ന് മരിച്ചിരുന്നു. ബിർമിംഗ്ഹാമിൽ താമസിച്ചിരുന്ന കോട്ടയം കങ്ങഴ സ്വദേശി ഡോ . അമറുദീനാണ്(73 ) മരിച്ചത്. ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ബ്രിട്ടനിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.
Post Your Comments