ഹൈദരാബാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു കരുത്തേകാൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ്. ദുരിതാശ്വാസ നിധിയിലേക്കു 10 കോടി രൂപ സംഭാവന ചെയ്യുമെന്ന് മുന്‍ ഐപിഎല്‍ ചാംപ്യന്‍ കൂടിയായ സണ്‍റൈസേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
Sun TV Group (SunRisers Hyderabad) is donating Rs.10 Crores towards Corona Covid-19 relief measures. #COVID19 #CoronaUpdate
— SunRisers Hyderabad (@SunRisers) April 9, 2020
ടീമിന്റെ പ്രഖ്യാപനം പുറത്തു വന്നതോടെ ഇതിനെ പ്രശംസിച്ച് ടീം നായകനും ഓസ്‌ട്രേലിയയുടെ തകർപ്പൻ ബാറ്റ്സ്മാനുമായ ഡേവിഡ് വാര്‍ണര്‍ രംഗത്തു വന്നു. വളരെ നല്ല കാര്യമാണ് ടീം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ വാർണർ, സണ്‍ ടിവി ഗ്രൂപ്പിനേയും അഭിനന്ദനമറിയിച്ചു. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് ഹൈദരാബാദ്.
Also read : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു
ഐപിഎല്ലിലെ മറ്റു ടീമുകളായ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരും നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. ബിസിസിഐ 51 കോടി രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ നിരവധി താരങ്ങൾ പ്രധാനമന്ത്രിയുടെയും വിവിധ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
Post Your Comments