ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിയതോടെയാണ്,2021ൽ നടക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യഷിപ്പ് 2022ലേക്ക് മാറ്റിയത്. ഓഗസ്റ്റ് ആറ് മുതല്‍ 15 ഒറിഗോണിലോ യൂജിനിൽ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ്, ഇനി 2022 ജൂലൈ 14 മുതല്‍ 24വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Dates confirmed for World Athletics Championships Oregon 2022.
15-24 July 2022
— World Athletics (@WorldAthletics) April 8, 2020
അടുത്തവര്‍ഷം ഇതേസമയത്ത് ഒളിംപിക്സ് നടക്കുന്നതിനാലാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നീട്ടുവാൻ കാരണമായത്. 2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെയും, യൂറോപ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെയും ബാധിക്കാത്ത രീതിയിലാണ് പുതിയ തീയതികള്‍ നിശ്ചയിച്ചതെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞാല്‍ ജൂലൈ 27ന് കോണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കും.
Post Your Comments