Latest NewsIndia

വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു : പ്രതിഷേധം ശക്തമായതോടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം

സീതാരിഗുഡ: ഹൈദരാബാദിൽ വിദ്യാർത്ഥിനികളുടെ ശുചിമുറിയിൽ ഒളി ക്യാമറ സ്ഥാപിച്ചു. മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടർന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡ്ചാൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സംശയം തോന്നിയ ചിലർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വിഷയത്തിൽ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല. അതേ സമയം ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ കോളേജിന് പുറത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികൾക്ക് നേരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button