Latest NewsNewsKuwaitGulf

കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്‌ളാറ്റ്-കെട്ടിട ഉടമകള്‍

കുവൈറ്റ്: കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്‍. കുവൈറ്റിലാണ് സംഭവം. പലര്‍ക്കും വാടക നല്‍കാന്‍ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. ഉള്ളതെല്ലാം തീര്‍ന്നു. പണിയുമില്ല, ശമ്പളവുമില്ല. പക്ഷേ വാടകക്കാര്‍ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പലരും വീടുകളൊഴിഞ്ഞ് ഉള്‍പ്രദേശങ്ങളില്‍ ചെറിയ വാടക വീടുകള്‍ തേടി പോയി. പോകാന്‍ കഴിയാത്തവര്‍ അവധി പറയുന്നുണ്ടെങ്കിലും കെട്ടിട ഉടമകള്‍ അതൊന്നും കേള്‍ക്കുന്നില്ല. വാടക ഇപ്പോള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്.

Read Also : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 225 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു

വാടക ഉടന്‍ നല്‍കണമെന്നും അല്ലെങ്കില്‍ എന്നുനല്‍കാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും പല കെട്ടിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വാടക നല്‍കിയില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് കെട്ടിട ഉടമകളുടെ മുന്നറിയിപ്പ്. വാടക എന്നു നല്‍കാനാവകുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിനാളുകള്‍.

കുടുംബമായി താമസിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. വരുമാനമില്ലാതായതിനുശേഷം ഒരുമാസത്തോളം കഷ്ടിച്ച് പിടിച്ചുനിന്ന പലരും ഇപ്പോള്‍ ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നുണ്ട്. ചിലര്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റാറന്റുകളും ഒഴികെയുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്റുകളില്‍ ചിലത് പകുതി ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനി ജോലിക്കാരുടെ ശമ്പളം മുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button