Latest NewsUAENews

ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്‌റൈൻ; വലിയൊരു ശതമാനം ഇന്ത്യക്കാർക്ക് ഉൾപ്പെടെ നാടുകളിലേക്ക് മടങ്ങാന്‍ അനുമതി

മനാമ: ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പൊതുമാപ്പിന്റെ കാലാവധി 2020 ഡിസംബര്‍ 31 വരെയാണ്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാനാണ് അനുമതി. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് തിരിച്ചുപോകാനുള്ള അവസരം ലഭിക്കും. രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യാക്കാരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button