ന്യൂഡല്‍ഹി: ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരെ നേരിടാന്‍ 500 പാര സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
50=55 ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ ഉന്നത കരസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Post Your Comments