കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ. പാക് പൗരനായ മൗലവി അബ്ദുള്ള എന്നറിയപ്പെടുന്ന അസ്ലം ഫാറൂഖിയും ഒപ്പം ഇയാളുടെ അനുയായിയേയുമാണ് അഫ്ഗാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ലക്ഷ്കർ ഇ തോയ്ബയും ഹഖായി നെറ്റ്വർക്കുമായും ഫാറൂഖിയ്ക്ക് ബന്ധമുണ്ട്.
Also read : കോവിഡ്19: ലക്ഷം കിടക്ക സൗകര്യം സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് ജി. സുധാകരൻ
ചാവേറാക്രമണത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മലയാളിയേയും പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തിരുന്നു. ആക്രമണത്തിനു നേതൃത്വം നൽകിയ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിനെ പ്രതിചേർത്താണു കേസ് റജിസ്റ്റർ ചെയ്തത്. വിദേശരാജ്യത്തു നടന്ന ആക്രമണത്തെ കുറിച്ച് എൻഐഎ അന്വേഷിക്കുന്ന ആദ്യ കേസാണ് ഇത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 27 പേരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് എൻഐഎ സ്ഥിരീകരിച്ചിരുന്നു, ഇയാൾ ഡൽഹി സ്വദേശിയാണ്. പരിക്കേറ്റവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്.
Post Your Comments