ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്തില്‍ നടന്ന മര്‍കസ് സമ്മേളനത്തെ കുറിച്ച് വിശദീകരണവുമായി തബ്ലീഗ് ജമാഅത്ത് രംഗത്ത് എത്തി. തബ് ലീഗ് ഇ ജമാഅത്തിന്റെ അന്താരാഷ്ട്ര ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് നിസാമുദ്ദീനിലെ മര്‍ക്കസ് നിസാമുദ്ദീന്‍. ആഗോള തലത്തില്‍ നിന്നും പ്രതിനിധികളെത്തുന്നത് കൊണ്ടു തന്നെ ഇവിടുത്തെ പരിപാടികളെല്ലാം ഒരു വര്‍ഷം മുമ്പേ തന്നെ നിശ്ചയിച്ചു വക്കാറാണ് പതിവ്. ഈ സമ്മേളനവും അതുപോലെ മുന്‍കൂട്ടി നിശ്ചയിച്ചതാണ്.
പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പോലെ മാര്‍ച്ച് 22 ന് മര്‍ക്കസിലും ജനതാ കര്‍ഫ്യു ആചരിച്ചിരുന്നു. 9 മണി കഴിയാതെ ആരോടും പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രെയിന്‍ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും സ്വന്തം നാടുകളിലേക്ക് മടങ്ങാനായില്ല. തൊട്ടടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതും മടങ്ങിപ്പോകാന്‍ പ്രതിസന്ധി സൃഷ്ടിച്ചു. എന്നിട്ടും സാധ്യമായ മാര്‍ഗങ്ങളിലൂടെ ആയിരത്തി അഞ്ഞൂറോളം ആളുകള്‍ നാടുകളിലേക്ക് മടങ്ങി.
എന്നാല്‍ അന്ന് വൈകുന്നേരത്തോടെ തന്നെ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ അവിടെ അകപ്പെട്ടു പോയ ആളുകളെ സംരക്ഷിക്കുക എന്ന മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇവര്‍ പറയുന്നു.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് രാജ്യം മുഴുവനും വ്യാപിച്ച കോവിഡിന്റെ കേന്ദ്രമാണെന്ന് പൊലീസ്. മാര്‍ച്ച് ആദ്യം വാരം ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിയത്. ഇവര്‍ രോഗവാഹകരായാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് പ്രതിനിധികള്‍ എത്തിയിരുന്നു.ഇവിടെ കോവിഡ് വ്യാപനം ശ്രദ്ധയില്‍ പെട്ടത് കാശ്മീര്‍ സ്വദേശിയായ 65കാരന്‍ മരിച്ച വിവരം പുറത്തായതോടെയാണ്. ഈ വിവരം അധികൃതര്‍ അറിയുമ്പോഴേയ്ക്കും രോഗവ്യാപനം നടന്നിരുന്നു.
Post Your Comments