ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് രാജ്യം മുഴുവനും വ്യാപിച്ച കോവിഡിന്റെ കേന്ദ്രമാണെന്ന് പൊലീസ്. ലോക് ഡൗണിലും കൂട്ട പ്രാര്‍ത്ഥന നടത്തിയതിന് മുഖ്യസംഘാടകന്‍ മൗലാന സാദ് കണ്‍ഡല്‍വിക്കെതിരെ ഡല്‍ഹി പൊലീസ് കേസ് എടുത്തു.
മാര്‍ച്ച് ആദ്യം വാരം ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിയത്. ഇവര്‍ രോഗവാഹകരായാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് പ്രതിനിധികള്‍ എത്തിയിരുന്നു.ഇവിടെ കോവിഡ് വ്യാപനം ശ്രദ്ധയില്‍ പെട്ടത് കാശ്മീര്‍ സ്വദേശിയായ 65കാരന്‍ മരിച്ച വിവരം പുറത്തായതോടെയാണ്. ഈ വിവരം അധികൃതര്‍ അറിയുമ്പോഴേയ്ക്കും രോഗവ്യാപനം നടന്നിരുന്നു.
തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തില്‍ സമ്മേളനം സംഘടിപ്പിച്ച മുഖ്യ സംഘാടകനായ മൗലാന സാദ് കണ്‍ഡല്‍വിയുടെ പേരില്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ തന്നെ ഇവിടെ നൂറു കണക്കിന് പേര്‍ കൂടി പ്രാര്‍ത്ഥനകള്‍ നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറുപേര്‍ തെക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീനിലെ മുസ്ലിം പള്ളിയില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെന്ന് സ്ഥിരീകരിച്ചിരുന്നു പരിപാടിയിലെ പ്രഭാഷകന്‍ കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ മരിച്ചിരുന്നു.
ഡല്‍ഹി, ശ്രീനഗര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 280 വിദേശികള്‍ അടക്കമുള്ള 2000 പേര്‍ തബ്ലീഗ് മര്‍കസില്‍ തന്നെ കഴിഞ്ഞുകൂടി. ഇതില്‍ 300 പേര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. മര്‍ക്കസ് പരിസരം പൊലീസ് സീല്‍ ചെയ്തു.
Post Your Comments