കോഴിക്കോട്: മദ്യശാലകൾ പൂട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് വാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നു. എക്സൈസും പൊലീസും വ്യാജന്മാരെ കണ്ടെത്താനുള്ള പരിശോധനയിലാണ്. കാക്കൂരിൽ നടന്ന പരിശോധനയിൽ കാക്കൂർ മാണിക്യം കണ്ടി സത്യൻ (62) എന്നയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. തിരുവമ്പാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പൻ പുഴയിലാണ് പരിശോധന നടത്തിയത്. മലയോര മേഖലയിൽ പരിശോധന ശക്തമാക്കാനാണ് എക്സൈസിൻ്റെയും പൊലീസിൻ്റെയും തീരുമാനം. റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments