KeralaLatest NewsNews

ജനതാ കര്‍ഫ്യൂ: റദ്ദാക്കിയത് മൂവായിരത്തിലേറെ ട്രെയിനുകൾ

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന്റെ ഭാഗമായി 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തില്ല.

Read also:  കൊവിഡ് 19, ​ തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യി​ൽ വീഴ്ച വരുത്തിയ ഉ​ദ്യോ​ഗ​സ്ഥനെ സസ്‌പെൻഡ് ചെയ്തു

സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയും പെട്രോൾ പമ്പുകളും അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button