Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം, ജനതാ കര്‍ഫ്യൂവിന് ആഹ്വാനം

മുംബൈ : കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി ജല്‍ഗാവ് ജില്ലയില്‍ മൂന്ന് ദിവസം ‘ജനത കര്‍ഫ്യൂ’ ആചരിക്കുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് വരെയാണ് ജല്‍ഗാവില്‍ ജനത കര്‍ഫ്യൂ നടപ്പാക്കുക.

Read Also : യു.കെ.പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടത്തിയ ചര്‍ച്ചയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോടടുക്കുകയാണ്. 24 മണിക്കൂറിനിടെ 9927 പേര്‍ക്കാണ് രോഗം ബാധിച്ചത്. 56 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22,38,398 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 95,322 പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button