Latest NewsNewsIndia

ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനത കര്‍ഫ്യൂവിലൂടെ ഒരുമിച്ചു നിന്നാല്‍ ഏത് വലിയ വെല്ലുവിളിയേയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനങ്ങൾ ചെയ്‌തത്‌. ഇന്നത്തെ ജനതാകര്‍ഫ്യൂ ഒന്‍പത് മണിക്ക് അവസാനിക്കുമെങ്കിലും ജനങ്ങള്‍ക്ക് ആഘോഷം തുടങ്ങാന്‍ സമയമായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനങ്ങള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

Read also: കോവിഡ് 19; പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ മുങ്ങി

അതേസമയം രാജ്യവ്യാപകമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. പല സംസ്ഥാനങ്ങളും കർഫ്യുവിന്റെ സമയം നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button