മലപ്പുറം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനതാകര്‍ഫൂവിന് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയിലെ വീട്ടില്‍വെച്ച് മുസ്ലിം ലീഗ് നേതാവും മുന്മന്ത്രിയും പെരിന്തല്‍മണ്ണ എംഎല്‍എയുമായ മഞ്ഞളാം കുഴി അലി തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തതിനെ ചൊല്ലി വിവാദം . വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ശേഷം പാക്കിസ്ഥാനിലൊക്കെ കാണുന്ന പരമ്പരാഗത രീതിയാണ് തോക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിക്കല്‍.
ജിന്നുകളെ ഓാടിക്കാനുള്ള മതപരമായ ഒരു കാര്യമാണിതെന്നും പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തോക്കെടുത്തുള്ള രീതികളൊന്നും കാണാറില്ല. ആയുധ സംസ്‌ക്കാരത്തെ തീര്‍ത്തും പ്രോല്‍സാഹിപ്പിക്കാതിരിക്കയാണ് പൊതുവെ നമ്മുടെ രീതി. എന്നാല്‍ ഇതില്‍നിന്ന് വിഭിന്നമായ ഒരു പ്രകടനമാണ് മഞ്ഞളാംകുഴി അലി നടത്തിയത്.സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.
ഇതൊക്കെ വളരെ ചീപ്പായിപ്പോയെന്നും മഞ്ഞളാംകുഴി അലി ഇനി വെടിക്കാരന്‍ അലിയെന്നപേരില്‍ അറിയപ്പെടും എന്നൊക്കെ പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിക്കുന്നത്. ഇടതു സഹായാത്രികനായി ജയിച്ച് എംഎല്‍എആയശേഷം മുസ്്ലീഗിലേക്ക് മാറിയ വ്യക്തിയാണ് അലി. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള വിരോധം സൈബർ സഖാക്കളും ഉപയോഗിക്കുന്നുണ്ട്.
ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു; സമരപ്പന്തല്‍ പൊളിച്ചു മാറ്റി
മാതൃഭൂമി ദിനപ്പത്രത്തില്‍ ഇതിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് വന്നതോടെയാണ് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായത്. “കൈയടിയേക്കാളും പാത്രത്തില്‍ കൊട്ടുന്നതിനേക്കാളും ശബ്ദം തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുമ്ബോള്‍ ഉണ്ടാകുമെന്നതിനാലാണ് തോക്കുപയോഗിച്ചത്. നല്ല ഉദ്ദേശത്തോട് കൂടിയാണ് അതുപയോഗിച്ചത്. അതിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ ചെവികൊടുക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കാറുമില്ല. എന്റെ ഉദ്ദേശം നല്ലതായിരുന്നു. ” എന്ന് മഞ്ഞളാം കുഴി അലി ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments