തുമകൂരു: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കർണാടകയിൽ റെയിൽവേ സ്റ്റേഷനിലെ തെർമൽ സ്ക്രീനിംഗ് പരിശോധനയിൽ അലംഭാവം കാണിച്ച തുമകൂരു ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നരസിംഹ മൂർത്തിയെ ആണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്.
തുമകൂരു സ്റ്റേഷനിൽ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ആളുകളെ പരിശോധിക്കാതെ കടത്തിവിടുകയായിരുന്നു. ഉദ്യോഗസ്ഥൻ അലസമായി പരിശോധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തുംകൂർ ഡിഎച്ച്ഒ നടപടിയുമായി രംഗത്തെത്തിയത്.
Post Your Comments