Latest NewsNewsInternational

കോവിഡ്-19നെ തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും ; പ്രതിരോധപ്രവര്‍ത്തന രംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകാന്‍ ഇരു രാജ്യങ്ങളും

ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങളില്‍ പടര്‍ന്നുപിടിച്ച കോവിഡ് 19നെ തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് കൈക്കോര്‍ക്കും. കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്കയും ധാരണയായി. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

read also : കോവിഡ്-19, ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു

മൈക്ക് പോംപിയോ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയില്‍ കൊറണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയപ്പോള്‍ അമേരിക്കയില്‍ ഇത് 3,500നു മുകളിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ രണ്ടു പേരുടെ ജീവന്‍ മാത്രമാണ് കൊറോണ ബാധയേത്തുടര്‍ന്ന് നഷ്ടപ്പെട്ടത്. അമേരിക്കയിലാകട്ടെ 68 പേര്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button