Latest NewsNewsIndiaGulf

കോവിഡ്-19, ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു

ദുബായ് : കോവിഡ്-19 വൈറസ് വ്യാപനം, ന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെച്ചു. യു.എ.ഇ. നഗരങ്ങളിലേക്കുള്ള സർവീസുകൾ പലതും ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കി. യു.എ.ഇ.യിലേക്ക് യാത്രക്കാരില്ല എന്നതാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരിലേക്ക് ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗോ എയർ 16മുതൽ ഏപ്രിൽ 15വരെയും ഇൻഡിഗോ ഈമാസം 28 വരെയും ഒട്ടേറെ സർവീസുകൾ റദ്ദാക്കിയപ്പോൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചില സർവീസുകൾ റദ്ദാക്കുകയോ ചിലത് കൂട്ടിയോജിപ്പിക്കുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്.

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയായിരുന്നു വിദേശവിമാനങ്ങൾക്ക് പ്രവേശിക്കാനുള്ള അവസാനസമയം. ഗൾഫ് നാടുകളുമായുള്ള വിമാനബന്ധവും റോഡ് ബന്ധവും നേരത്തേതന്നെ സൗദി അറേബ്യ നിർത്തിയിരുന്നു. യു.എ.ഇ പുതിയ സന്ദർശകവിസ, ബിസിനസ് വിസ, തൊഴിൽവിസ എന്നിവയൊന്നും ചൊവ്വാഴ്ചമുതൽ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. നിലവിൽ വിസയുള്ളവർക്ക് യു.എ.ഇ.യിലേക്ക് വരാമെങ്കിലും വിമാനങ്ങൾ കുറവായത് ഏറെ ബുദ്ധിമുട്ടിലാക്കും. വിദേശത്തുനിന്ന് എത്തുന്നവരിൽ അസുഖലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും യു.എ.ഇ. മുന്നറിയിപ്പുനൽകി. കൂടാതെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്നു എന്നമട്ടിൽ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു.ബഹ്റൈനിലും ഒമാനിലും കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാൽ ഇപ്പോൾ പ്രവേശിക്കാ. പക്ഷേ, ഇവിടങ്ങളിലും വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button